പ്രസവത്തിനിടെ മരിച്ച വിദ്യാര്‍ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി; ഏറ്റുവാങ്ങാൻ യുകെജിക്കാരി എത്തും

ഡോ. ​ബാ​ലു ടി. ​കു​ഴി​വേ​ലി​യു​ടെ കീ​ഴി​ൽ 2011 ഓ​ഗ​സ്റ്റ് 22 മു​ത​ൽ 2017 ഓ​ഗ​സ്റ്റ് 21വ​രെ​യാ​യി​രു​ന്നു പ്രി​യ​യു​ടെ ഗ​വേ​ഷ​ണം
പ്രിയ രാജൻ
പ്രിയ രാജൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ മ​രി​ച്ച ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി പി​എ​ച്ച്ഡി ന​ൽ​കാ​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കെ​റ്റ് തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​ആ​ർ.​ബി​ന്ദു. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ളെ​ജി​ൽ ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു പ്രി​യ രാ​ജ​ൻ.

ഡോ. ​ബാ​ലു ടി. ​കു​ഴി​വേ​ലി​യു​ടെ കീ​ഴി​ൽ 2011 ഓ​ഗ​സ്റ്റ് 22 മു​ത​ൽ 2017 ഓ​ഗ​സ്റ്റ് 21വ​രെ​യാ​യി​രു​ന്നു പ്രി​യ​യു​ടെ ഗ​വേ​ഷ​ണം. 2018 ഏ​പ്രി​ൽ 28ന് ​പ്ര​ബ​ന്ധം സ​ർ​വ്വ​ക​ലാ​ശാ​ല​യ്ക്ക് സ​മ​ർ​പ്പി​ച്ചു. അ​തേ വ​ർ​ഷം ജൂ​ലൈ 21ന് ​ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് പ്ര​ബ​ന്ധം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണു പ്രി​യ മ​രി​ച്ച​ത്. ഗ​വേ​ഷ​ക​യു​ടെ അ​ഭാ​വ​ത്തി​ലും പ്ര​ബ​ന്ധ​ത്തി​ന് ഡോ​ക്റ്റ​റേ​റ്റ് ന​ൽ​കാ​ൻ ഡോ. ​ബാ​ലു ടി ​കു​ഴി​വേ​ലി ന​ൽ​കി​യ അ​പേ​ക്ഷ സി​ൻ​ഡി​ക്കെ​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വാ​ചാ പ​രീ​ക്ഷ​യും മു​ഖാ​മു​ഖ​വും ഒ​ഴി​വാ​ക്കി ഡോ​ക്റ്റ​റേ​റ്റ് ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ​യി​ലാ​ണ് വൈ​സ് ചാ​ൻ​സ​ല​റു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

തൃ​ശൂ​ർ ചെ​മ്പൂ​ക്കാ​വ് ആ​ല​ക്ക​പ്പ​ള്ളി എ.​ടി. രാ​ജ​ൻ-​മേ​ഴ്സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി​രു​ന്നു പ്രി​യ. പ​യ​സ് പോ​ളാ​ണ് ഭ​ർ​ത്താ​വ്. യു​കെ​ജി​യി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ ആ​ൻ​റി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി അ​മ്മ​യു​ടെ പി​എ​ച്ച്ഡി ഏ​റ്റു​വാ​ങ്ങു​ന്ന മു​ഹൂ​ർ​ത്തം എ​ത്ര വൈ​കാ​രി​ക​മാ​കു​മെ​ന്ന് ഇ​പ്പോ​ഴേ അ​റി​യാ​നാ​വു​ന്നു​വെ​ന്ന് മ​ന്ത്രി ബി​ന്ദു ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com