കഥ കേൾക്കാൻ ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു; വി.കെ. പ്രകാശിനെതിരെ കേസ്

2022 ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി
On the pretext of listening to the story, he was called to the hotel room and tortured; Director VK Prakash arrested
വി.കെ. പ്രകാശ്
Updated on

കൊല്ലം: കഥ കേൾക്കാനെന്ന വ‍്യാജേന യുവ എഴുത്തുകാരിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിലവിൽ സിനിമ മേഖലയിൽ നിന്ന് ഉയർന്ന് വന്ന പത്താമത്തെ കേസാണിത്.

2022 ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപെട്ട് രണ്ടുവർഷം മുമ്പാണ് യുവതി വി.കെ. പ്രകാശുമായി ബന്ധപെടുന്നത്. കഥയുടെ ചെറിയരൂപം അയച്ചുകൊടുത്തപ്പോൾ ഇഷ്ട്ടപെട്ടെന്നും കൊല്ലത്തേക്കേ് വരണമെന്നും ആവശ‍്യപെട്ടു.

കൊല്ലത്ത് എത്തിയ യുവതിക്ക് തന്‍റെ റൂമിൽ വച്ച് മദ‍്യം ഓഫർ ചെയ്തു. തുടർന്ന് ഇന്‍റിമേറ്റായും വൾഗറായിട്ടും അഭിനയിക്കേണ്ട സീൻ തന്ന ശേഷം അഭിനയിച്ച് കാണിക്കാൻ ആവശ‍്യപെട്ടു. അഭിനയിക്കാൻ താൽപര‍്യമില്ലെന്ന് പറഞ്ഞ സ്ത്രീയെ വി.കെ. പ്രകാശ് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു യുവതി ശക്തമായി പ്രതികരിച്ചപ്പോൾ വി.കെ. പ്രകാശ് ഹോട്ടലിൽ നിന്നും ഇറങ്ങിപോയി. പരാതിപ്പെടാതിരിക്കാൻ പതിനായിരം രൂപ അയച്ചുകൊടുത്തതായും യുവതി വെളിപ്പെടുത്തി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com