രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങള്‍, ഇറച്ചി വില 700 രൂപ വരെ; മലപ്പുറത്ത് അന്വേഷണം

ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പൊലീസ് ഏറ്റെടുത്തു
camel meat to be sold in malappuram
രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങള്‍, ഇറച്ചി വില 700 രൂപ വരെ; മലപ്പുറത്ത് അന്വേഷണംfile image
Updated on

മലപ്പുറം: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം. മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി 5 ഒട്ടകങ്ങളെ കൊന്നാണ് ഇറച്ചി വിൽപ്പന. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പൊലീസ് ഏറ്റെടുത്തു.

മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് ഒട്ടക ഇറച്ചി വില. രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. പരസ്യത്തിന്‍റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com