മാർച്ച് 31 നകം എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കണം; ഉത്തരവിറക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

മാർച്ച് 31ന് മുമ്പ് ബസിന്‍റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം
camera mandatory for all buses in kerala
മാർച്ച് 31 നകം എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കണം; ഉത്തരവിറക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിrepresentative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകം. മാർച്ച് 31ന് മുമ്പ് ബസിന്‍റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം.

ഡ്രൈവർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെയാണ് വാഹനം ഓടിക്കുന്നതെങ്കിൽ പണം നൽകേണ്ടെന്ന സ്റ്റിക്കർ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com