'വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി'; ഹൈക്കോടതി

ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല
campus politics canot be banned orders highcourt
'വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി'; ഹൈക്കോടതി
Updated on

കൊച്ചി: വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. മതത്തിന്‍റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്‍റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല.

ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com