അറ്റകുറ്റപ്പണി: സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ റദ്ദാക്കി

കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിനകുള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു
അറ്റകുറ്റപ്പണി: സംസ്ഥാനത്ത്  വിവിധ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 23 ട്രെയിനുകൾ റദ്ദാക്കി. കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു. ഇന്നു രാത്രി പത്തുമണിവരെയാണ് നിയന്ത്രണങ്ങൾ ഉണ്ടാവുക.

കഴിഞ്ഞ ഡിസംബറിൽ ഒന്നാം നമ്പർ ട്രാക്കിന്‍റെ ഗര്‍ഡര്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഗര്‍ഡര്‍ മാറ്റത്തിന്റെ ഭാഗമായി ചാലക്കുടി പുഴപാലത്തിലൂടെ ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണം ബുധനാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.ഉന്നത റെയില്‍വെ അധികൃതർ ഗര്‍ഡറുകള്‍ മാറ്റി സ്ഥാപ്പിക്കുന്നിടത്ത് എത്തിയിട്ടുണ്ട്.

രണ്ട് വലിയ ക്രെയിനുകൾ ഉപയോഗിച്ച് പഴയ ഗർഡറുകൾ ഉയർത്തി മാറ്റുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.പത്തരയോടെ ആദ്യ ഗർഡറുകൾ മാറ്റി.മാറ്റിയ ഗർഡറിൻ്റെ സ്ഥാനത്ത് പുതിയ സ്ഥാപിച്ചുകൊണ്ട് ആണ് മാറ്റി കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ചയും ഇതുവഴി ട്രെയിനുകൾക്ക് വേഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

റദ്ദാക്കിയ ട്രെയിനുകൾ (ഇന്ന്- വ്യാഴം)

എറണാകുളം - കണ്ണൂര്‍ എക്‌സ്പ്രസ് :16305

എറണാകുളം - ഗുരുവായൂര്‍ എക്‌സ്പ്രസ് :06448

എറണാകുളം - കായംകുളം മെമു :06451

കോട്ടയം - നിലമ്പൂര്‍ എക്‌സ്പ്രസ് :16326

നിലമ്പൂര്‍ - കോട്ടയം എക്‌സ്പ്രസ് :16326

നാഗര്‍കോവില്‍- മംഗലൂരു എക്‌സ്പ്രസ് :16606

മംഗലൂരു -നാഗര്‍കോവില്‍ എക്‌സ്പ്രസ് :16605

തിരുനെല്‍വേലി-പാലക്കാട് എക്‌സ്പ്രസ് :16791

പാലക്കാട് - തിരുനെല്‍വേലി എക്‌സ്പ്രസ് :16792

എറണാകുളം - ബംഗളൂരു :12678

ബംഗളൂരു- എറണാകുളം :12677

കൊച്ചുവേളി, ലോകമാന്യ :12202

ലോകമാന്യ- കൊച്ചുവേളി :12201

എറണാകുളം - പാലക്കാട് :05798

പാലക്കാട്- എറണാകുളം :05797

ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ് :222640

ചെന്നൈ - ആലപ്പുഴ എക്‌സ്പ്രസ് :22639

എറണാകുളം - ഷൊര്‍ണൂര്‍ :06018

എറണാകുളം - ഗുരുവായൂര്‍ :06448

ഗുരുവായുര്‍ - എറണാകുളം : 06447

ഗുരുവായൂര്‍ -തൃശൂര്‍ :06446

തൃശൂര്‍ - ഗുരുവായൂര്‍ :06445

ഹൂബ്ലി- കൊച്ചുവേളി :12777

കൊച്ചുവേളി ഹൂബ്ലി :12778

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍ 

1. കന്യാകുമാരി  പുനെ ജയന്തി ജനത എക്‌സ്പ്രസ് നാഗര്‍കോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗര്‍ ജംക്ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.

2. തിരുനല്‍വേലി  ഗാന്ധിധാം ഹംസഫര്‍ വീക്ലി എക്‌സ്പ്രസ്(20923) വിരുധനഗര്‍ ജംക്ഷന്‍, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗര്‍ ജംക്ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊര്‍ണൂര്‍ മുതല്‍ സാധാരണ റൂട്ടിലായിരിക്കും സര്‍വീസ്.

3. കന്യാകുമാരിയില്‍നിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി  ബൈഗംളൂരു ഐലന്‍ഡ് എക്‌സ്പ്രസ് നാഗര്‍കോവിലിനും സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗര്‍ ജംക്ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.

 രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടേണ്ട ഏറനാട് എക്‌സ്പ്രസ്സും,  തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസും, ഇന്ന് വൈകിട്ട് പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്സും,

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com