ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതികളെ പിടികൂടാൻ സാധിച്ചത് പ്രിൻസിപ്പലിന്‍റെ കത്ത്

കേസില്‍ രണ്ട് പൂർവ വിദ്യാർഥികളെ കൂടി പൊലീസ് ശനിയാഴ്ച പിടികൂടി.
cannabis found in hostel; the culprits were caught thanks to the letter the principal gave to the police

ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതികളെ പിടികൂടാൻ സാധിച്ചത് പ്രിൻസിപ്പൽ നൽകിയ കത്ത്

Updated on

കൊച്ചി: കളമശേരി ഗവർൺമെന്‍റ് കോളെജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയത് പ്രിൻസിപ്പൽ പൊലീസിന് നൽകിയ കത്ത്. മാർച്ച് 12 ന് കോളെജ് പ്രിൻസിപ്പൽ ക്യാംപസിൽ ലഹരി ഇടപാട് നടക്കുന്നെന്ന് ആരോപിച്ച് പൊലീസിന് കത്ത് നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാംപസിൽ പൊലീസ് റെയ്ഡ് നടത്തിയത്. ലഹരിക്കു പുറമെ പണപ്പിരിവ് നടത്തുന്ന കാര്യവും പ്രിൻസിപ്പൽ നൽകിയ കത്തിലുണ്ട്.

കേസില്‍ രണ്ട് പൂർവ വിദ്യാർഥികളെ കൂടി പൊലീസ് ശനിയാഴ്ച പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ വിദ്യാർഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാംപസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും.

സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ രണ്ടു എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്.

1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്‍റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പൊലീസ്.

രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണവർ. ആദിത്യനെയും അഭിരാജിനെയും വെളളിയാഴ്ച സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ആകാശ് റിമാൻഡിറിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com