

കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ വളർത്തുനായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി റോബിന്‍ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിൽ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിൻ കുടുങ്ങിയത്.
ദിവസങ്ങളായി റോബിനു വേണ്ടി പൊലീസ് ശക്തമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം റോബിന്‍റെ പിതാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് എത്തിയത്.
കഴിഞ്ഞ 2 തവണയാണ് പ്രതി പൊലീസിന്‍റെ കണ്‍മുന്നില്‍ നിന്നു രക്ഷപെട്ടിരുന്നു. എന്നാൽ തമിഴ്‌നാട് പൊലീസിന്‍റെ കൂടി സഹായത്തോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ഇയാൾ പിടിയിലാവുന്നത്. റോബിനെതിരെ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം.