ബിജെപി പ്രവേശനം; ഗൂഢാലോചന നടത്തിയെന്ന ഇപിയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ബിജെപി പ്രവേശത്തിനായി ഇപി ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത് എറ്റെടുത്ത് കെ. സുധാകരൻ ആയുധമാക്കിയതോടെയാണ് സംഭവം വിവാദമാവുന്നത്
canot take case ep jayarajans complaint on bjp joining allegation
EP Jayarajan

തിരുവനന്തപുരം: ബിജെപി പ്രവേശന ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. മാനഹാനിക്കും ഗൂഢാലോചനയ്ക്കും നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർ‌ക്കെതിരേയായിരുന്നു ഇപിയുടെ പരാതി.

ബിജെപി പ്രവേശത്തിനായി ഇപി ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത് എറ്റെടുത്ത് കെ. സുധാകരൻ ആയുധമാക്കിയതോടെയാണ് സംഭവം വിവാദമാവുന്നത്. താൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെരഞ്ഞെടുപ്പ് ദിനത്തിൽ തന്നെ ഇപി വെളിപ്പെടുത്തിയത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെയാണ് ഇപി ഇതെല്ലാം ഗൂഢാലോചനയാണെന്ന് കാട്ടി പരാതിയുമായി മുന്നോട്ട് നീങ്ങിയത്.

തുടർന്നാണ് ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ടി.ജി. നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കർ മകന്‍റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രൻ ബി.ജെ.പി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചനയാണെന്നും അതുവഴി മാനഹാനിയുണ്ടായെന്നുമാണ് ജയരാജന്റെ പരാതി.

Trending

No stories found.

Latest News

No stories found.