ഇടുക്കിയിൽ കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു: 2 മരണം, 4 പേരുടെ നില ഗുരുതരം

തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം
car accident 2 death at idukki
car accident 2 death at idukki

തൊടുപുഴ: ഇടുക്കി മുറിഞ്ഞ പുഴയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയും കുട്ടിയും മരിച്ചു. യാത്രക്കാരായ കൊല്ലം പാരിപ്പളഅളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കാർ വെട്ടിപ്പൊളിച്ചാണ് ആറുയാത്രക്കാരേയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com