

സമീറ മധുമംഗലത്ത്
കൊച്ചി: അരൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡിറിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായ സമീറ മധുമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ വീട്ടമ്മയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനയില്ല.
ബുധനാഴ്ച സമീറയുടെ മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രി സ്റ്റുഡന്‍റ്സ് എക്സലൻഡ് അവാർഡി ലഭിച്ചിരുന്നു. ഈ പുരസ്കാരം വാങ്ങാനായി തിരുവനന്തപുരത്ത് കുടുംബ സമേതമെത്തിയ ഇവർ നാട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.
ബുധനാഴ്ച വൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേക്ഷണമാരംഭിച്ചു.