തൃശൂരിൽ നിയന്ത്രണം തെറ്റി കാർ കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം, 2 പേർക്ക് പരുക്ക്

പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്
car accident one death at thrissur
തൃശൂരിൽ നിയന്ത്രണം തെറ്റി കാർ കടയിലേക്ക് ഇടിച്ചു കയറി
Updated on

തൃശൂർ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരു മരണം. തൃശൂർ ജില്ലയിലെ ചാഴൂരിൽ തെക്കേലിന് സമീപമാണ് അപകടമുണ്ടായത്. പഴുവിൽ സ്വദേശി വേളൂക്കര ഗോപി(60) ആണ് മരിച്ചത്. അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. കടയുടെ മുൻവശം പൂർണമായും തകർന്നു. 2 ഇരുചക്ര വാഹനങ്ങൾക്കും കേടുപറ്റി. തട്ടുകടയുടെ മുന്നിൽ പത്രം വായിക്കുകയായിരുന്ന ഗോപിയുടെ നേർക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. ഗോപിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com