കശ്മീരിൽ വാഹനാപകടം: വിനോദയാത്രയ്ക്കു പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം, 6 പേരുടെ നില ഗുരുതരം
പി.പി. സഫ്വാന്‍
പി.പി. സഫ്വാന്‍

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പി.പി. സഫ്വാന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.

നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com