വാഹനാപകടത്തിൽ‌ പരുക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു; രക്തംവാർന്ന് ദാരുണാന്ത്യം

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.
Car accident victims locked in roadside room died thiruvananthapuram
സിസിടിവി ദൃശ്യങ്ങളിൽ നിന്നുംvideo screenshot
Updated on

തിരുവനന്തപുരം: വെള്ളറടയില്‍ വാഹനം ഇടിച്ച് പരുക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. പരുക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. പരുക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളയുകയായിരുന്നു. എന്നാൽ ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റോഡരികില്‍ നിന്ന സുരേഷിനെ ബൈക്കിലെത്തിയ 2 പേര്‍ ഇടിച്ചിടുകയായിരുന്നു. പിന്നീട് സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന റോഡിനോടു ചേർന്ന മുറിയിൽ കിടത്തി ഇവർ കടന്നു കളയുന്നു. ഇതെല്ലാം തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ ഇതേ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കാണുന്നത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ എന്തിനാണ് ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പോയതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സംഭവത്തില്‍ വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com