
കോട്ടയം: പാലാ തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറവിലങ്ങാട് സ്വദേശി തട്ടാരത്ത് പറമ്പിൽ ബിമൽ ബാബുവാണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഇന്നോവ കാറും പൾസർ ബൈക്കുമാണ് കൂട്ടി ഇടിച്ചത്.
മലപ്പുറത്ത് നിന്നും പാലായിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ചശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നി ഗമനം. അപകടത്തെ തുടർന്ന് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മരണമടഞ്ഞ ബിമൽ ബാബുവിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.