
താമരശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
representative image
താമരശേരി: കൈതപ്പൊയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി കന്നൂട്ടിപ്പാറ പെരിങ്ങോട്ട് കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്.
നിർമാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കിൽ സുഹൃത്തിനൊപ്പം ജോലിക്കായി വയനാട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന മുഹമ്മദലിയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കാറിൽ തട്ടി നിയന്ത്രണം വിട്ട് സ്കൂട്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു.