വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സുഹൃത്തുക്കളുടെ കാർ മരത്തിൽ ഇടിച്ചു; നാലു മരണം

അപകടമുണ്ടായത് കണ്ണൂർ-മട്ടന്നൂർ പാതയിൽ
The car involved in the accident

അപകടത്തിൽപ്പെട്ട കാർ

Updated on

കണ്ണൂർ: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കണ്ണൂർ-മട്ടന്നൂർ പാതയിൽ ചാലോടിനു സമീപം കൂടാളി കുംഭത്ത് വെള്ളിയാഴ്ച രാത്രി 11.10ഓടെയാണ് സംഭവം.

വിവാഹത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.

ഹർഷ്, പരംചേത്രി, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഇവരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളുമാണെന്നാണ് വിവരം. ഷാനിന്‍റെ ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ‌ പങ്കെടുക്കാൻ നാട്ടിലേക്ക് വരികെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിനു തീപിടിച്ചു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തീകെടുത്തിയശേഷം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപൊളിച്ചാണ് അപകടത്തിൽപ്പെട്ട പുറത്തെടുത്ത്. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി സ്ഥലത്തെത്തി. മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com