വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വട്ടപ്ലാമൂടിനടുത്ത് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം
കാറിന്‍റെ തീയണ‍യ്ക്കാൻ ശ്രമിക്കുന്നു
കാറിന്‍റെ തീയണ‍യ്ക്കാൻ ശ്രമിക്കുന്നു

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ നിന്നും പുക ഉയരുന്നതു കണ്ട് നാട്ടുകാർ ബഹളം വച്ചതോടെ ഡ്രൈവർ വണ്ടി നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.

വട്ടപ്ലാമൂടിനടുത്ത് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ചിലക്കൂർ സ്വദേശി റിയാസിന്‍റെ കാറാണ് തീപിടിച്ചത്. കാറിന്‍റെ മുൻ ഭാഗം പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com