കുമരകത്ത് കാര്‍ പുഴയിലേക്കു മറിഞ്ഞു; രണ്ട് പേരെ രക്ഷിച്ചു

വാഹനത്തിലുണ്ടായിരുന്നവർ മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് സൂചന.
car fell into kumarakom river 2 rescued
കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം
Updated on

കോട്ടയം: കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം. തിങ്കളാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കാര്‍ പുഴയില്‍ നിന്നും കരയ്‌ക്കെത്തിച്ചു. കോട്ടയം ഭാഗത്ത് നിന്ന് വന്ന കാര്‍ കൈപ്പുഴ ആറ്റില്‍ വീഴുകയായിരുന്നു. കാറിന്‍റെ ഉള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങൽ ഒടിയെത്തിയപ്പോഴേയ്ക്കും കാർ മുങ്ങിത്താണിരുന്നു.

കാറിലുണ്ടായിരുന്ന രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പുഴയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കാറിനുള്ളില്‍ ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്നവർ മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com