

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. പെരുമാങ്കണ്ടം സ്വദേശി സിബി (60) ആണ് മരിച്ചത്. ശരീരത്തിന്‍റെ പകുതിയോളം കത്തിയ നിലയിലാണ്. മൃതദേഹം മകൻ തിരിച്ചറിഞ്ഞു. മോട്ടോർ വാഹന വകുപ്പ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
വീട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു സിബി. റബർ തോട്ടത്തിൽ കാർ കത്തുന്നതു കണ്ട പ്രദേശവാസികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചപ്പോഴേക്കും കാർ പരുതിയിലധികം കത്തിയിരുന്നു. കുമാരമംഗലം സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരനാണു സിബി.