കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഒരാൾ വെന്തു മരിച്ചു

അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു
car fire one death at kozhikode
car fire one death at kozhikode

കോഴിക്കോട്: കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ നിന്നും സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു.

എന്നാൽ സീറ്റ് ബെൽറ്റ് കുടിങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാനായില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com