കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

ബൈക്ക് ഓടിച്ചിരുന്ന ഊന്നുകല്‍ പീലിക്കാട്ട്തോട്ടം വീട്ടില്‍ മനോജിന് (46) പരിക്കേറ്റു
car hit bike in kochi dhanushkodi national highway
അപകടത്തിൽപ്പെട്ട വാഹനങ്ങൾ

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഊന്നുകല്‍ പീലിക്കാട്ട്തോട്ടം വീട്ടില്‍ മനോജിന് (46) പരിക്കേറ്റു. ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൊടുപുഴ സെന്റ് ആന്റണീസ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളി പുലര്‍ച്ചെയാണ് അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യാത്രികര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു. കാര്‍ യാത്രികര്‍ക്ക് പരിക്കില്ല. ഊന്നുകല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു

Trending

No stories found.

Latest News

No stories found.