താമരശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തലകീഴായി മറിഞ്ഞു

കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
Car overturns after hitting bike at Thamarassery pass

താമരശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തലകീഴായി മറിഞ്ഞു

file

Updated on

കോഴിക്കോട്: താമരശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. താമരശേരി ചുരം ഒന്നാം വളവിന് സമീപത്താണ് ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.

കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. കർണാടക സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വെളിമണ്ണ സ്വദേശിയായ ഒരാൾക്കും പരുക്കേറ്റിട്ടുണ്ട്.

കുടക് സ്വദേശികളായ കാർ യാത്രക്കാർ ഷെമീർ, ഷെഹീൻ, റെഹൂഖ് എന്നിവർക്കാണ് പരുക്കേറ്റത്.

ബൈക്ക് യാത്രികനായ യുവാവിനെയും കാറിലുണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com