സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം
car overturns in andhra pradesh youth dead
car overturns in andhra pradesh youth deadചിത്രം

ആലപ്പുഴ: വള്ളിക്കുന്നത്തു നിന്നും സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. സൈനിക റിക്രൂട്ട്മെന്‍റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെ നിന്നും ആന്ധ്രയിലേക്ക് പോവുകയായിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ മുന്നിലെ വാഹനത്തിലിടിച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.

Trending

No stories found.

Latest News

No stories found.