താനൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്

തിരൂര്‍ ഭാഗത്ത് നിന്ന് താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു
car rammed into a shop in tanur
car rammed into a shop in tanur

മലപ്പുറം: മലപ്പുറം താനൂരിൽ പുത്തൻതെരുവിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടുച്ചു കയറി 5 പേർക്ക് പരുക്ക്. 2 കുട്ടികൾക്കടക്കമാണ് പരുക്കേറ്റത്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തിരൂര്‍ ഭാഗത്ത് നിന്ന് താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുണിക്കടയുടെ മുൻ വശത്തെ ചില്ല് തകർത്താണ് കാർ കടയിലേക്ക് കയറിയത്. കടയുടെ മുന്നിലുണ്ടായിരുന്ന4 പേർക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരുക്കേറ്റത്. ആരുടേയും പരിക്കുകൾ ​ഗുരുതരമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com