നെല്ലിമറ്റത്ത് കാർ പെട്ടിക്കടയിലേക്ക് പാഞ്ഞു കയറി വഴിയോര കച്ചവടക്കാരി മരിച്ചു

അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന മഹേന്ദ്ര കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ പ്രവർത്തിച്ചിരുന്ന കരിക്ക് വിൽപ്പന നടത്തുന്ന പെട്ടിക്കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു
car sped away housewife died at nellimattam

നെല്ലിമറ്റത്ത് കാർ പെട്ടിക്കടയിലേക്ക് പാഞ്ഞു കയറി വഴിയോര കച്ചവടം നടത്തിയിരുന്ന വീട്ടമ്മ മരിച്ചു

Updated on

കോതമംഗലം: കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ കോതമംഗലം - നേര്യമംഗലം റൂട്ടിൽ നെല്ലിമറ്റത്ത് വഴിയോര കച്ചവടം നടത്തിയിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു. ഇടുക്കി തൊപ്പിപാള ലബ്ബക്കട പനത്തോട്ടത്തിൽ ശുഭ സുരേഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.

അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് പോവുകയായിരുന്ന മഹേന്ദ്ര കാർ നിയന്ത്രണം തെറ്റി എതിർ ദിശയിൽ പ്രവർത്തിച്ചിരുന്ന കരിക്ക് വിൽപ്പന നടത്തുന്ന പെട്ടിക്കടയിലേക്ക് പാഞ്ഞ് കയറി. കടയുടെ മുന്നിൽ ഇരിക്കുകയായിരുന്ന ശുഭയെ ഇടിച്ചു വീഴ്ത്തി. നാട്ടുകാർ ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ‌. നെല്ലിമറ്റം കോളനിപ്പടിയിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com