
കാസർകോഡ്: കാസർകോഡ് പുല്ലൊടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. പൊയ്നാച്ചി സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്, കാർ പൂർണമായും കത്തി നശിച്ചു.
പൊയ്നാച്ചി സ്വദേശിയായ വേണുവും കുടുംബവും ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന് പോവുമ്പോഴായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ട ഉടൻ എല്ലാവരും പുറത്തിറങ്ങിയതിനാൾ ആളപായം ഒഴുവായി. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.