കാർഡ് മസ്റ്ററിങ്: 3 ദിവസം റേഷന്‍ വിതരണമില്ല

മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തേണ്ടതാണ്.
Ration cards
Ration cards

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദേശ പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ കെവൈസി മസ്റ്ററിങ് 15, 16, 17 തീയതികളിൽ നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ റേഷൻ വിതരണമുണ്ടായിരിക്കില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാംപുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിങ് നടപടികൾ ക്രീകരിച്ചിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അംഗൻ വാടികൾ, ഗ്രന്ഥശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാംപുകൾ എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്. സ്ഥല സൗകര്യമുള്ള റേഷൻ കടകളിൽ അവിടെ തന്നെ മസ്റ്ററിങ് നടത്തും.

മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തേണ്ടതാണ്. ക്യാംപ് രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ഇടവേളകളില്ലാതെ പ്രവർത്തിക്കും. മസ്റ്ററിങ് സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതണം, സബ്സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ മസ്റ്ററിങ് നടത്താൻ സാധിക്കൂ. അതു കൊണ്ടാണ് റേഷൻ വിതണം നിർത്തി വച്ച് മസ്റ്ററിങ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തീയതികളിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം ഇതിനു വേണ്ടി സൗകര്യം ഒരുക്കും. സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതൊരു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിങ് നടത്താം. കിടപ്പു രോഗികൾക്കും സ്ഥലത്ത് ഇല്ലാത്തവർക്കും മസ്റ്ററിങ്ങിന് പിന്നീട് അവസരം ഉണ്ടാകും. ആധാർ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികൾക്കും വിരളടയാളം പതിയാത്തവർക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.