
ചരക്കു കപ്പൽ തീപിടിത്തം; കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു
കോഴിക്കോട്: ചരക്കു കപ്പൽ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു. മലനീകരണ നിയന്ത്രണ ബോർഡിന്‍റെ നേതൃത്വത്തിലാണ് നടപടി. അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ വീണതായുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം.
കണ്ടെയ്നറുകളിലുണ്ടായിരുന്നത് തീപിടിത്ത സാധ്യത ഏറിയ വസ്തുക്കളായിരുന്നെന്നാണ് വിവരം. ഇത് കടൽവെള്ളത്തിൽ വ്യാപിച്ചാൽ ഗുരുതര പ്രത്യാഖ്യാതങ്ങൾക്ക് കാരണമാവുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളം പരിശോധിക്കാൻ തീരുമാനിച്ചത്.
അതേസമയം, കപ്പലിൽ നിന്നും ചാടിയ 18 ജീവനക്കാരെ രക്ഷിച്ചു. 4 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. രക്ഷാ ദൗത്യത്തിന് 5 കപ്പലും വിമാനങ്ങളുമാണ് ഉള്ളത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്.