Case against actor Baburaj

ബാബുരാജ്

File

1.61 കോടി രൂപയുടെ തട്ടിപ്പ്: നടൻ ബാബുരാജിനെതിരേ കേസ്

റിയൽ എസ്റ്റേറ്റ് ബിസിനസിനായി ആന്ധ്ര പ്രദേശ്, കർണാടക, പഞ്ചാബ് സ്വദേശികളിൽ നിന്ന് 1.61 കോടി രൂപ തട്ടിയെന്നാണ് പരാതി
Published on

അടിമാലി: നടൻ ബാബുരാജിനെതിരേ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അടിമാലി പൊലീസ് നോട്ടീസ് അയച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിനായി ആന്ധ്ര പ്രദേശ്, കർണാടക, പഞ്ചാബ് സ്വദേശികളിൽ നിന്ന് 1.61 കോടി രൂപ തട്ടിയെന്നാണ് പരാതി.

യുകെ മലയാളികളിൽ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചെന്ന പരാതിയിൽ ബാബുരാജിന്‍റെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരേയാണ് കേസ്. ആലുവ പൊലീസിൽ നൽകിയ പരാതി അടിമാലിയിലേക്ക് കൈമാറുകയായിരുന്നു.

നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പൊലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു. ഷൂട്ടിങ് തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജ് മറുപടി നല്‍കിയത്.

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്.

logo
Metro Vaartha
www.metrovaartha.com