
അഖിൽ മാരാർ
കൊല്ലം: ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് സംവിധായകൻ അഖിൽ മാരാർക്കെതിരേ പരാതി നൽകി ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ വെടിനിർത്തൽ ധാരണയെ വിമർശിച്ചു കൊണ്ട് അഖിൽ നടത്തിയ പ്രസ്താവനയാണ് കേസിന് അടിസ്ഥാനം. സംഭവം വിവാദമായതോടെ വിഡിയോ അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.
പഹൽഗാം ആക്രമണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് അഖിൽ തികച്ചും ദേശ വിരുദ്ധമായ പ്രസ്താവന നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.