
കൊച്ചി: പ്ലസ് വൺ വിദ്യാർഥികൾക്ക് മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരേ കേസ്. അബ്കാരി നിയമപ്രകരം മൂവാറ്റുപുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നാലു വിദ്യാർഥികൾ മദ്യപിച്ച് പുഴയോരത്ത് കുഴഞ്ഞു കുഴുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. സഹപാഠിയിൽ നിന്നും ലഭിച്ചതാണെന്നാണ് വിദ്യാർഥികൾ ആദ്യം പറഞ്ഞത്. പിന്നീട് മൂവാറ്റ്പുഴ ബെവ്കോയിൽ നിന്നും വിദ്യാർഥികൾ വാങ്ങിയതാണെന്ന പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജീവനക്കാർക്കെതിരേ കേസെടുക്കുകയായിരുന്നു. പതിനെട്ടു വയസ് പൂർത്തിയാവാത്തവർക്ക് മദ്യം നൽകരുതെന്നതാണ് അബ്ക്കാരി നിയമം. അത് ലംഘച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ പ്രായപൂർത്തിയാവാത്ത ആർക്കും മദ്യം നൽകിയിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും.