പെരുമാറ്റച്ചട്ട ലംഘനം; ബിജെപി സ്ഥാനാർഥി ഗോപാലകൃഷ്ണനെതിരേ കേസെടുത്തു

വിവാദ പരാമർശത്തിന്‍റെ പേരിൽ ലഭിച്ച പരാതിയെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശ പ്രകാരം ജില്ലാ കലക്റ്ററുടെതാണ് നടപടി
case against bjp candidate b gopalakrishnan election code violation

ബി. ഗോപാലകൃഷ്ണൻ

Updated on

തൃശൂർ: മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും ഗുരുവായൂർ മണ്ഡലം സ്ഥാനാർഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ കേസെടുത്തു.

വിവാദ പരാമർശത്തിന്‍റെ പേരിൽ ലഭിച്ച പരാതിയെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശ പ്രകാരം ജില്ലാ കലക്റ്ററുടെതാണ് നടപടി. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

വോട്ട് തേടുന്നതിനായി ജാതി/സാമുദായിക വികാരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശം ഗോപാലകൃഷ്ണൻ ലംഘിച്ചതായി അധികൃതർ കണ്ടെത്തിയിരുന്നു. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്ന ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് വിവാദമായ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു.

logo
Metro Vaartha
www.metrovaartha.com