വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്‌ക്കെതിരേ കേസ്

ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതിയിലാണ് നടപടി
case against Congress worker defamation post against VS achuthanandan

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരേ കേസ്

Updated on

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരേ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതിയിൽ, എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക വൃന്ദ വിമ്മിക്കെതിരേയാണ് പൊലീസ് കേസെടുത്തത്.

ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വിഎസ് അധിക്ഷേപിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുതെന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ചൊവ്വാഴ്ചയും വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്‍റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസും, തിരുവനന്തപുരം നഗരൂർ സ്വദേശിയായ അധ്യാപകനായ അനൂപിനെ നഗരൂർ പൊലീസും കസ്റ്റഡിയിലെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com