ഷാഫി പറമ്പിലിനെതിരേ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരേ കേസ്

ഷാഫി പറമ്പിലിനെതിരേയും മുസ്ലീം സമുദായത്തിനെതിരേയും അധിക്ഷേപ പരാമർശം നടത്തിയെന്നാണ് പരാതി
Shafi Parambil
Shafi Parambilfile

കോഴിക്കോട്: വടകരയിലെ യു‌ഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെതിരേ സൈബർ ആക്രമണം നടത്തിയ സിപിഎം നേതാവിനെതിരേ കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയും മറ്റൊരാൾക്കെതിരേയുമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഷാഫി പറമ്പിലിനെതിരേയും മുസ്ലീം സമുദായത്തിനെതിരേയും അധിക്ഷേപ പരാമർശം നടത്തിയെന്നാണ് പരാതി. കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരേ എൽഡിഎഫ് പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരേ സൈബർ ആക്രമണം ഉണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com