

ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ കേസ്
file image
ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ കേസ്. ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രി അധികൃതർക്കെതിരേയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. മരിച്ച രാമചന്ദ്രന്‍റെ ബന്ധു നൽകിയ പരാതിയിലാണ് കേസ്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പൊലീസ് ആവശ്യം.
ഡിസംബർ 19 നാണ് ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.