
പൊലീസ് അകമ്പടിയിൽ പരസ്യ മദ്യപാനം; കൊടി സുനി ഉൾപ്പെടെ 3 പേർക്കെതിരേ കേസ്
cctv screenshot
കണ്ണൂർ: ടിപി വധക്കേസ് പ്രതി കൊടിസുനിയുടെയും സംഘത്തിന്‍റെയും പരസ്യ മദ്യപാനത്തിൽ നടപടിയുമായി പൊലീസ്. കൊടി സുനി, ഷിനോജ്, മുഹമ്മദ് ഷാഫി എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു. കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കി കൊടുത്ത കണ്ണൂർ സിവിൽ പൊലീസുകാരായ മൂന്നു പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കുകയായിരുന്നു. ജൂലൈ 17 നായിരുന്നു സംഭവം. സംഭവം പുറത്തായതിനു പിന്നാലെയാണ് പൊലീസുകാർക്കെതിരേ നടപടിയെടുത്തത്.