
കാസര്‍ഗോട് : സിനിമ- ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു.
വർഷങ്ങളായി ജിമ്മിൽ ട്രെയിനറായ യുവതി, ഷിയാസുമായി പരിചയത്തിലാവുകയും പിന്നീട് ഷിയാസ് വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി.
കൂടാതെ 11 ലക്ഷത്തിലധികം രൂപ യുവതിയിൽ നിന്നു തട്ടിയെടുത്തതായും ആരോപണം.
സംഭവത്തിൽ എറണാകുളത്തേക്കും കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.