

Pinarayi Vijayan
ന്യൂഡൽഹി: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനത്തിൽ കന്യാസ്ത്രീക്കെതിരേ സുപ്രീംകോടതി അഭിഭാഷകൻ. കന്യാസ്ത്രീ ടീന.ജോസിനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്. വിദ്വേഷ പ്രചാരണമാണ് ഫേസ്ബുക്കിലൂടെ നടത്തുന്നത്.
വിഷയത്തിൽ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ്.ചന്ദ്രൻ.കെ.ആർ ആണ് പരാതി നൽകിയത്. തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരേ ടീന ജോസ് കൊലവിളി പരാമർശം നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് അഭിഭാഷകൻ പരാതിയുമായി രംഗത്ത് വന്നത്.