മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ്; ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വാദം കേൾക്കും

വാദം കേൾക്കുക ജസ്റ്റിസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച്
വാദം കേൾക്കുക ജസ്റ്റിസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച്

Veena Vijayan

Updated on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും. ജസ്റ്റിസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. ഹർജിയിലെ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഹർജിൽ വാദം കേൾക്കുന്നതിൽ നിന്ന് രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ പിന്മാറിയിരുന്നു.

പിണറായി വിജയന്‍റെ മകൾ വീണ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം.ആർ അജയനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം.

സിഎംആ‌ർഎൽ, എക്സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com