കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ കേസ്

ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല പരാമർശം നടത്തിയെന്നു കാണിച്ച് ഡിവൈഎഫ്ഐ ചാത്തൻകോട്ട്നട മേഖലാ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി
മെബിൻ
മെബിൻ
Updated on

വടകര: എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരേ സമൂഹമാധ്യമത്തിൽ അശ്ലീല കമന്‍റിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരേ കേസ്.തൊട്ടിൽ പാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് കേസ്.

ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല പരാമർശം നടത്തിയെന്നു കാണിച്ച് ഡിവൈഎഫ്ഐ ചാത്തൻകോട്ട്നട മേഖലാ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com