എം.എം. ലോറൻസിന്‍റെ മകളുടെ അഭിഭാഷകർക്കെതിരെ കേസ്

മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തത്
Case against M.M. Lawrence's daughter's lawyers
എം.എം. ലോറൻസ്
Updated on

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തത്.

കൃത‍്യനിർവഹണം തടസപ്പെടുത്തൽ, അതിക്രമിച്ചുകയറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുക്കൊടുക്കുന്നതുമായി സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന ഉപദേശകസമിതി യോഗത്തിനിടെ അതിക്രമിച്ചുകയറിയെന്നാണ് പരാതി. ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം നടത്തണമെന്ന മകൾ ആശ ലോറൻസിന്‍റെ ആവശ‍്യം സമിതി തള്ളിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com