സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വാർത്ത പ്രചരിപ്പിച്ചു; 2 പേർക്കെതിരേ കേസ്

തന്‍റെ അനുമതിയില്ലാതെ ദുരുദ്ദേശപരമായി വ‍്യാജ സോഷ‍്യൽ മീഡിയ പോസ്റ്റുകൾ നിർമിച്ചുവെന്നാണ് കേസ്
Case filed against 2 people for spreading fake news using CPM leader AA Rahim's picture

എ.എ. റഹീം

Updated on

തിരുവനന്തപുരം: സമൂഹമാധ‍്യമങ്ങളിലൂടെ സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരേ നടപടി. എംപിയായ റഹീമിന്‍റെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഇവർക്കെതിരേ കേസെടുത്തു.

ശ്രീകാന്ത് പള്ളിക്കത്തോട്, റിയാസ് തത്തോത്ത് എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. തന്‍റെ അനുമതിയില്ലാതെ ദുരുദ്ദേശപരമായി വ‍്യാജ സോഷ‍്യൽ മീഡിയ പോസ്റ്റുകൾ നിർമിച്ചുവെന്നാണ് കേസ്. എംപിയെ അപകീർത്തിപ്പെടുത്താൻ പ്രതികൾ ശ്രമിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്.

logo
Metro Vaartha
www.metrovaartha.com