case filed against anil akkara for smashing divider in thrissur

അനിൽ അക്കര

സംസ്ഥാന പാതയിലെ ഡിവൈഡർ തല്ലിത്തകർത്തു; അനിൽ അക്കരക്കെതിരേ കേസ്

കരാർ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമംഗലം പൊലീസാണ് കേസെടുത്തത്
Published on

തൃശൂർ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കരക്കെതിരേ പൊലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

കരാർ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമംഗലം പൊലീസാണ് കേസെടുത്തത്. 19,160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്. മുതുവറ ക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന യു ടേൺ അടച്ചതോടെയാണ് വാഹനത്തിൽ ഇതു വഴി വരുകയായിരുന്ന അനിൽ തൊഴിലാളികളുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ഡിവൈഡർ തല്ലിത്തകർത്തത്.

logo
Metro Vaartha
www.metrovaartha.com