
രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ‍്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ- ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് വഴി തടയുകയും വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.
കഴിഞ്ഞ ദിവസമായിരുന്നു എംഎൽഎയെ പാലക്കാട് പിരാരിയിൽ വച്ച് ഡിവൈഎഫ്ഐ- ബിജെപി പ്രവർത്തകർ തടഞ്ഞത്. ഉദ്ഘാടനത്തിനെത്തിയ രാഹുലിന്‍റെ കാർ ഏറെ നേരം പ്രവർത്തകർ തടഞ്ഞു വച്ചതോടെ കാറിൽ നിന്നിറങ്ങി കാൽനടയായിട്ടാണ് എംഎൽഎ ഉദ്ഘാടന സ്ഥലത്തേക്കെത്തിയത്. തുടർന്ന് പരസ്പരം ഏറ്റുമുട്ടലുകളും കൈയാങ്കളിയുമുണ്ടായി.