

ലീഗ് നേതാവിനെ മർദിച്ചു; സിപിഎം പ്രവർത്തകർക്കെതിരേ കേസ്
file image
കണ്ണൂർ: യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായ ഷജീർ ഇക്ബാലിനെ മർദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. 7 സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസ്.
മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആരോഗ‍്യ വകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് ഷജീറിന് മർദനമേറ്റത്.