സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡപ്പിക്കാൻ ശ്രമം; ദിനിൽ ബാബുവിനെതിരേ കേസ്

ദുൽക്കർ സൽമാന്‍റെ വേഫെയർ ഫിലിംസിന്‍റെ പേരിലാണ് ഇയാൾ കാസ്റ്റിങ് കൗച്ച് നടത്തിയത്.
Case filed against Dinil Babu for allegedly harassing him by promising him a chance in a film

ദിനിൽ ബാബു

Updated on

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. യുവതിയെ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ദുൽക്കർ സൽമാന്‍റെ വേഫെറർ ഫിലിംസിന്‍റെ പേരിലാണ് ഇയാൾ കാസ്റ്റിങ് കൗച്ച് നടത്തിയത്. വേഫെറർ ഫിലിംസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപിച്ച് ദിനിലിനെതിരേ പരാതി നൽകിയിട്ടുണ്ട്.

തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് വേഫെറർ ഫിലിംസ് പരാതി നൽകിയത്. ദിനിൽ ബാബുവുമായി വേഫെറർ ഫിലിംസിന് ബന്ധമില്ലെന്നും വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ പങ്കാളിയല്ലെന്നും കമ്പനി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com