17 കാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ച സംഭവം; എഫ് ട്യൂൺ ഫെയർനസ് ക്രീമിനെതിരേ കേസ്

മലപ്പുറം അരീക്കോട് സ്വദേശിയായ 17 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവത്തിലാണ് നടപടി
Case filed against F-Tune fairness cream

17 കാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ച സംഭവം; എഫ് ട്യൂൺ ഫെയർനസ് ക്രീമിനെതിരേ കേസ്

Updated on: 

മലപ്പുറം: അമിതമായ അളവിൽ മെർക്കുറി ഉപയോഗിച്ച എഫ് ട്യൂൺ ഫെയർനസ് ക്രീമിനെതിരേ കേസ്. ക്രീം ഉപയോഗിച്ച മലപ്പുറം അരീക്കോട് സ്വദേശിയായ 17 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവത്തിലാണ് നടപടി. പെൺകുട്ടിയുടെ മൊഴി അരീക്കോട് പൊലീസ് രേഖപ്പെടുത്തി.

കേസുമായി മുന്നോട്ട് പോകുമെന്നും ക്രീമിന്‍റെ സാമ്പിൾ പൊലീസിന് നൽകിയെന്നും പെൺകുട്ടി പറഞ്ഞു. കൺസ്യുമർ കോടതിയെ സമീപിക്കും. ഇപ്പോൾ യൂസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ അത് നിർത്തണം. താൻ എന്തായാലും അകപ്പെട്ടുവെന്നും മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്ന് പെൺകുട്ടി വ്യക്തമാക്കി.

തന്‍റെ ക്ലാസിലെ നിരവധി കുട്ടികൾ ക്രീം ഉപയോഗിക്കുന്നവരുണ്ട്. പ്രോടീൻ മൂത്രത്തിലൂടെ പോകാൻ തുടങ്ങിയപ്പോൾ ആണ് താൻ ഗൗരവത്തിൽ കാണാൻ തുടങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞു. ഇത് ഉപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ വീട്ടിൽ പറയണം. ഉടൻ ചികിത്സ തേടണം. ആദ്യഘട്ടം ആയതുകൊണ്ടാണ് തൻ രക്ഷപ്പെട്ടതെന്നും പഴയ അവസ്ഥയിലേക്കെത്താൻ ഒരുപാട് ചികിത്സ വേണമെന്നും പെൺകുട്ടി പറഞ്ഞു.