വിവാഹത്തിനു പിന്നാലെ കാമുകിയുടെ പീഡന പരാതി; വരനെതിരേ നിയമ നടപടിയുമായി വധു

കരമന നെടുങ്കാട് സ്വദേശി മിഥുനെതിരേയാണ് കേസ്
വിവാഹത്തിനു പിന്നാലെ വധു വീട്ടിലേക്കു മടങ്ങി, വരനെതിരേ പീഡനത്തിനും വഞ്ചനയ്ക്കും പരാതി
വിവാഹത്തിനു പിന്നാലെ വധു വീട്ടിലേക്കു മടങ്ങി, വരനെതിരേ പീഡനത്തിനും വഞ്ചനയ്ക്കും പരാതി

തിരുവനന്തപുരം: സ്വർണം തട്ടിയെടുക്കാൻ കല്യാണം നടത്തിയെന്ന വധുവിന്‍റെ പരാതിയിൽ വരനും ബന്ധുക്കൾക്കുമെതിരേ കേസ്. വിവാഹ ദിവസം തന്നെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കരമന നെടുങ്കാട് സ്വദേശി മിഥുനെതിരേയാണ് പരാതി.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ക്ഷേത്രത്തിലെ വിവാഹത്തിനു ശേഷം ഇരുവരും വരന്‍റെ വീട്ടിലെത്തിപ്പോൾ മിഥുനുമായി ബന്ധമുണ്ടെന്നും തന്നെ ചതിച്ചെന്നും ആരോപിച്ച് ഒരു യുവതി ബഹളമുണ്ടാക്കി. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തന്നെ പീഡിപ്പിച്ചെന്ന് കാട്ടി യുവതി കരമന പൊലീസിൽ പരാതിയും നൽകി. ഇതോടെ ബന്ധുക്കൾ വധുവിനെ തിരികെ കൂട്ടിക്കൊണ്ടു പോയി.

പിന്നാലെ മിഥുന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുള്ളത് മറച്ചുവച്ച് കല്യാണം നടത്തുകയായിരുന്നുവെന്നും സ്വർണം കൈക്കലാക്കി വിദേശത്തേക്കു കടക്കാനായിരുന്നു വിവാഹമെന്നും ആരോപിച്ച് വധുവിന്‍റെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. മിഥുനും രക്ഷിതാക്കൾക്കും എതിരെ വഞ്ചനക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com