വ്യാജ മോഷണക്കേസിൽ‌ കുടുക്കിയ സംഭവം; വീട്ടുടമയ്ക്കും മകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്

വ്യാജപരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്‍റെ പരാതി.
Case filed against homeowner, daughter and police officers after being framed in fake theft case

ആർ. ബിന്ദു

Updated on

തിരുവനന്തപുരം: ദളിത് യുവതിയെ വ്യാജ മോഷണക്കേസിൽ‌ കുടുക്കിയതിന് പിന്നാലെ വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുത്തു. ആർ. ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷന്‍റെ ഉത്തരവനുസരിച്ചാണ് നടപടി.

വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.

പട്ടികജാതി - പട്ടികവർഗ കമ്മിഷൻ ഉത്തരവനുസരിച്ച് ബിന്ദു പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകിയിരുന്നു.

വ്യാജപരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്‍റെ പരാതി. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സസ്‌പെൻഷനിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com